പൈൽസ് ചികിത്സ കൊച്ചിയിൽ | മൂലക്കുരു ചികിത്സ

പൈൽസ് ചികിത്സ രീതികൾ
- പൈല്സിനുള്ള ലേസർ ചികിത്സ
- സ്റ്റേപ്പിൾഡ് ഹെമറോയ്ഡ്എക്ടമി
- ഹെമറോയ്ഡ്എക്ടമി
- ബാൻഡിങ്
- സ്ക്ളീറോതെറാപ്പി
എന്താണ് പൈൽസ്
മൂലക്കുരു അഥവാ പൈല്‍സ് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഗുദ ഭാഗത്തുണ്ടാകുന്ന ഈ രോഗം അധികരിച്ചാല്‍ ബ്ലീഡിംഗ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. മൂലക്കുരു പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല. ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്. കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത് പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്. മലബന്ധം, ആഹാര രീതി, പൊതുവേ മസാലകളും എരിവും, വെള്ളം കുടി കുറയുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു. ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം. അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും. അസഹ്യമായ വേദനയും.
പൈല്‍സ് സ്ത്രീകളില്‍
പ്രസവ ശേഷം പല സ്ത്രീകളിലും ഈ പ്രശ്‌നം കാണാറുണ്ട്. സാധാരണ പ്രസവ സമയത്ത് നല്‍കുന്ന മര്‍ദം കുടലില്‍ ഏല്‍ക്കുന്നതാണു കാരണം.
പൈൽസ് ഡോക്ടർസ് കൊച്ചിയിൽ
- General Surgery
- Tags: Piles, Proctology