വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍ (Varicose Vein) അതിന്‍റെ പ്രശ്നങ്ങള്‍, അത് എങ്ങനെയാണ് ഉണ്ടാകുന്നത്, എന്ത് കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്, എങ്ങനെ അത് കണ്ടുപിടിക്കാം, ചികിത്സാരീതികള്‍ എന്തൊക്കെയാണ്, ശസ്ത്രക്രിയകള്‍ ഏതൊക്കെയാണ്, അതിനൂതനമായ എന്തൊക്കെ ചികിത്സാമാര്‍ഗങ്ങള്‍ ഉണ്ട്, അത് നമുക്ക് എത്രമാത്രം പ്രയോജനമാവും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
Varicose Veins in Englishഞരമ്പുകളുടെ പ്രവര്‍ത്തനം നമ്മുടെ ശരീരത്തില്‍ എന്താണ്?
ആര്‍റ്ററി, വെയിന്‍സ്, വെയിന്‍സ് (Artery, Veins, Nerves) എന്നിവയെ എല്ലാം പെടുന്നുണ്ട്. മലയാളത്തില്‍ നമ്മള്‍ ഞരമ്പുകള്‍ എന്നാണ് പറയുന്നത്. നമ്മള്‍ ഇന്ന് പറയാന്‍ ഉദ്ദേശിക്കുന്നത് വെയിന്‍സ് (Veins). അതായത് അശുദ്ധമായ രക്തം തിരിച്ച് ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന ജോലി ചെയ്യുന്ന ഞരമ്പുകളാണ്. അവയ്ക്ക് സാധാരണ ആയിട്ട് വരുന്ന ഒരു അസുഖം ആണ് Vericose Vein. Vericose Vein എന്നുപറഞ്ഞാല്‍ ഞരമ്പ് പിടഞ്ഞ് കിടക്കുന്ന അവസ്ഥയാണ്. അതിന്‍റെ നീളം കൂടി അത് പെടച്ച് ഇങ്ങനെ ചുറ്റി ചുറ്റി കിടക്കുന്നപോലെയുള്ള പ്രകൃതം. അങ്ങനെ കിടക്കുമ്പോള്‍ നമ്മള്‍ ആലോചിക്കുക, നമ്മുടെ വീട്ടില്‍നിന്ന് പോകുന്ന അഴുക്ക് ചാല്‍ അതില്‍ എന്തെങ്കിലും ബ്ലോക്ക് വന്ന് അത് നിറഞ്ഞ് ആ വെള്ളമെല്ലാം അവിടെ കെട്ടികിടന്നാല്‍ അതില്‍നിന്ന് മണം വരുന്നപോലെ, അശുദ്ധരക്തം തൊലിയുടെ തൊട്ട് അടിയില്‍ കെട്ടിക്കിടക്കുമ്പോള്‍ തൊലിയുടെ രക്തയോട്ടമൊക്കെ കമ്മിയാകുകയും ആ തൊലിയ്ക്കും അതിന്‍റെ ചുറ്റുമുള്ള ഞരമ്പുകള്‍ക്കു കേട് വരികയും അതുമൂലം അവിടെ പൊട്ടി വൃണം ഉണ്ടാകുക, കാലില്‍ അസഹ്യമായിട്ടുള്ള വേദന ഉണ്ടാകുക മുതലായ ബുദ്ധിമുട്ടുകളിലോട്ടൊക്കെ നമ്മള്‍ എത്തിപ്പെടുന്നു.
ഈ മുറിവുകള്‍ ഉണങ്ങാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള മുറിവുകളായി മാറാറുണ്ടോ?
മുറിവുകള്‍ ഉണങ്ങുന്നതിനുവേണ്ടി ശുദ്ധമായ രക്തം എത്തണം. ഇവിടെ മൊത്തം അശുദ്ധമായ രക്തമാണ് കെട്ടി കിടക്കുന്നത്. അതുകൊണ്ട് ആ മുറിവിനെ ഒരിക്കലും പൊറുപ്പിച്ചെടുക്കാന്‍ സാധിക്കില്ല.
ഉണങ്ങാതെ ഇങ്ങനെ ഇരിക്കുമ്പോള്‍ വലിയൊരു ബുദ്ധിമുട്ടായിരിക്കും അല്ലേ?
അതെ, നല്ല വേദനയായിരിക്കും
ഇതൊക്കെ എങ്ങനെയാണ് തുടങ്ങുന്നത്? ഡോക്ടര്‍ പറഞ്ഞതുപോലെ അശുദ്ധരക്തം ഹൃദയത്തിലേക്ക് പോകാതെ അവിടെ തടസ്സപ്പെടുന്നതുകൊണ്ടാണ് (ഞരമ്പ് വീര്‍ത്ത് ചിലരുടെ കാലില്‍ നോക്കുകയാണെങ്കില്‍ ഒരു വിരലിന്‍റെ വണ്ണത്തില്‍ ഒക്കെ ഞരമ്പുകള്‍ കാണാം. പച്ചനിറത്തില്‍ ഒക്കെ) അപ്പോള്‍ ഇത് എങ്ങനെയാണ് തടസ്സപ്പെടുന്നത്?
നമ്മള്‍ Varicose Vein-നെ നമുക്ക് രണ്ടായിട്ട് തരംതിരിക്കാം.
1. Primary Varicose
2. Secondary Varicose
Secondary Varicose മസിലിന്‍റെ അകത്തൂകൂടെ പോകുന്ന, deep veins എന്ന് പറയും, മെയിന്‍ ആയിട്ടുള്ള ഞരമ്പുകള്‍, അതില്‍ ബ്ലോക്ക് വന്നിട്ട് അതിനെ തടസ്സം വന്നിട്ട് വരുന്ന അസുഖം അത് Secondary Varicose ആണ്. DVT എന്നൊക്കെ പറയും. വയറിന്‍റെ അടിഭാഗത്ത് പെല്‍വിസ് (Pelvis) എന്ന് പറയും. യൂട്രസില്‍ ഒക്കെ മുഴ വന്നിട്ട് അത് വീര്‍ത്ത് അവിടെ ഞരമ്പുകള്‍ ഒക്കെ ബ്ലോക്ക് ആകുവാണെങ്കില്‍ കാലിലേക്ക് Varicose Vein വരും. AV malformations ആര്‍ട്ടറിയും Vein-ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്ത് വരുന്ന Secondary Varicose ആണ്. (അത് നമ്മള്‍ ഒരിക്കലും ചികിത്സിക്കില്ല. കാരണം ഉള്ളിലത്തേ ഞരമ്പ് കേട് വന്ന് പുറത്ത് തൊലിയുടെ തൊട്ട് അടിയിലുള്ള ഞരമ്പുകള്‍ മാത്രമാണ് Heart-ലേക്ക് പോകുവാനായിട്ട് ഉള്ളത്.) Varicose Veins എന്ന് നമ്മള്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് primary varicose veins ആണ്. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ല. വ്യായാമം ഇല്ലായ്മ, നമ്മള്‍ വെറുതെ ഇരിക്കുക, നില്‍ക്കുക. (നടക്കുന്നത് ശരീരത്തിന് നല്ലതാണ്. കാല്‍ പൊക്കിവെച്ച് കിടക്കുന്നതും നല്ലതാണ്) ആ സമയത്ത് നമ്മുടെ കാലിലോട്ട് blood pool ചെയ്യപ്പെടും.. അതായത് ഭൂഗുരുത്വാകര്‍ഷണം കൊണ്ട് രക്തം കാലിലേക്ക് കെട്ടിക്കിടക്കും. അതുതന്നെയാണ് നില്‍ക്കുമ്പോഴും സംഭവിക്കുന്നത്. കാലിലേക്കാണ് രക്തം എപ്പോഴും അടിഞ്ഞുകൂടുന്നത്. പിന്നെ കാല് പൊക്കിവെച്ച് കിടക്കുമ്പോള്‍ ഇതെല്ലാം തിരിച്ച് ഹൃദയത്തിലേക്ക് ഒഴുകും. മസിലിന്‍റെ തള്ളലുകൊണ്ട് നടക്കുന്ന സമയത്ത് രക്തം ഹൃദയത്തിലേക്ക് ചെല്ലും.
അതായത് പേശികള്‍ എല്ലാം ഇതിനെ ഞെക്കി അതിനെ ഹൃദയത്തിലേക്ക് വിടും.
അതുകൊണ്ട് നടക്കുന്നതും നല്ലതാണ് കിടക്കുന്നതും നല്ലതാണ്. പക്ഷേ നില്‍ക്കുന്നതും ഇരിക്കുന്നതും (sedentary lifestyle) നല്ലതല്ല.
കിടക്കുന്ന സമയത്ത് proper ആയിട്ട് rest ചെയ്യുക. നടക്കുന്ന സമയത്ത് ഓടിച്ചാടി നടക്കുക. ഇത് രണ്ടും ഇല്ലാതെ വെറുതെ അടഞ്ഞുകൂടി ഇരിക്കുക, വെറുതെ നില്‍ക്കുക അത് ഈ അസുഖങ്ങളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ തടി ഉള്ളവരില്‍ ഈ അസുഖം കൂടുതല്‍ ആണ്. കുറേനേരം നില്‍ക്കേണ്ടതായിട്ടുള്ള ജോലികളുണ്ട്. നമ്മുടെ ലേഡീസിനെ ആണെങ്കില്‍ കിച്ചണില്‍ നില്‍ക്കുന്നത് ഒഴിവാക്കാന്‍ പറ്റത്തില്ല. അതുപോലെ ചിലര്‍ക്ക് അവരുടെ ജോലികളുടെ ഭാഗമായിട്ട്, especially ഞങ്ങളെ തന്നെ പറയാം. surgery നിന്നാണ് ചെയ്യുന്നത്. surgeon, nurse ഇവരില്‍ സാധാരണ ആയിട്ട് കാണുന്ന ഒരു അസുഖം തന്നെയാണ് varicose veins. ബസിലെ conductors, police men ഇവരൊക്കെ നില്‍ക്കുന്നത് ഒഴിവാക്കാന്‍ പറ്റാത്ത ആള്‍ക്കാരാണ്. കൊച്ചിന്‍റെ തലവന്ന് അവിടെ ബ്ലോക്ക് ആവുമ്പോഴേക്കും pregnancy യുടെ സമയത്ത് പലപ്പോഴും varicose vein വരാറുണ്ട്. പിന്നെ, കാലില്‍ എന്തെങ്കിലും മുറിവ് പറ്റുക, (fracture ഒക്കെ) അതുമൂലം bed rest എടുക്കേണ്ടിവരുന്ന ആള്‍ക്കാര്‍ക്ക് അതിനുശേഷം ആ കാലില്‍ varicose vein കാണാറുണ്ട്. ഇതൊക്കെയാണ് Primary varicose veins ന്‍റെ കാരണങ്ങളായിട്ട് പറയുന്നത്. ആ veins ന്‍റെ അകത്ത് valves ഉണ്ട്. രക്തം മുകളിലോട്ട് കേറിപ്പോയത് താഴെ ഇറക്കാതിരിക്കാന്‍ ഈ വാല്‍വുകള്‍ സഹായിക്കുന്നു. വാല്‍വുകള്‍ക്ക് കേടുവരുന്നതാണ് ഈ blood pool ആവാന്‍ കാരണം. കാലില്‍ അടിയാന്‍ കാരണം.
അതുകൊണ്ടാണ് നമുക്ക് ഈ ഞരമ്പുകള്‍ തടിയ്ക്കുകയും അവിടെ അത് രക്തം കെട്ടി കിടക്കുകയും ചെയ്യുന്നത്, അതായത് അശുദ്ധരക്തം.
- ഡോക്ടര്‍ ഇതിനെ പാരമ്പര്യസാധ്യതകള്‍ ഉണ്ടോ? നേരത്തേ കുടുംബത്തിലെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ മുന്‍തലമുറയ്ക്ക് ഉണ്ടെങ്കില്‍ അടുത്ത തലമുറയ്ക്ക് വരാന്‍ ഉള്ള സാധ്യതയുണ്ടോ?
പാരമ്പര്യം എന്ന് പറയുമ്പോള്‍ ഒന്ന് Habits പാരമ്പര്യം ആണ്. ശീലങ്ങള്‍ പാരമ്പര്യമാണ്. പക്ഷേ ചില rare ആയിട്ടുള്ള കോളാജന്‍ ഡിസീസ് ഉള്ള കുടുംബങ്ങളില്‍ ഇത് കാണാറുണ്ട്. ഈ വെരിക്കോസ് വെയിനിന്‍റെ കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ഈ വാല്‍വുകളുടെ ക്ഷീണമാണ്. അതുകൊണ്ട് പ്രായം ഒരു കാരണം ആയിട്ട് പറയാറുണ്ട്. പ്രായാധിക്യം വരുമ്പോള്‍ vein weak ആകും. ചിലരില്‍ ഈ കോളാജന്‍ ബോഡിയില്‍ കുറവുള്ളപ്പോള്‍ ഈ വാല്‍വ്സും അതുപോലെ വെയിനിന്‍റെ wall ഒക്കെ weak ആയിരിക്കും. അങ്ങനെ ഉള്ളവര്‍ക്ക് ഫാമിലിയില്‍ എല്ലാവര്‍ക്കും ഈ അസുഖം കാണാറുണ്ട്. അത് വളരെ അപൂര്‍വ്വം ആണ്. നമ്മള്‍ കൂടുതലും കാണുന്നത് ശീലങ്ങള്‍ ഫാമിലിയില്‍ തുടരുന്നത് കൊണ്ടാണ്.
ചിലപ്പോള്‍ ഒരേ ജോലിയായിരിക്കും ചെയ്യുന്നത്. വീട്ടിലെ ജീവിതശൈലി വരെ ഒരേപോലോയായിരിക്കും. അങ്ങനെയൊക്കെയാണ് കുടുംബങ്ങളില്‍ ഈ അസുഖം കാണുന്നത്.
ഇങ്ങനെ തടസ്സം വരുന്നതിനെ കൊഴുപ്പ് കൂടുന്നത്, കൊളസ്ട്രോള്‍ കൂടുന്നത് അങ്ങനെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ.?
ഈ കൊഴുപ്പ് ഇതിനെ ഒരിക്കലും തടസ്സമുണ്ടാക്കുന്നില്ല. Arteries-ല്‍ കൊഴുപ്പ് തടസ്സമാകുന്നുണ്ട്. വെയിനില്‍ അല്ല. പക്ഷേ വെയിന്‍സില്‍ ഈ obesity-യുടെ കാരണങ്ങളും വെരിക്കോസ് വെയിനിന്‍റെ കാരണങ്ങളും similar ആണ്. sedentary lifestyle (അതായത് അവര്‍ക്ക് ശരീരഭാരം കൂടുന്നതിനനുസരിച്ച് വ്യായാമം കുറവായിരിക്കും) അതുകൊണ്ട് തടി വരുന്നതുപോലെ അവര്‍ക്ക് വെരിക്കോസ് വെയിനും വരുന്നു.
ഇപ്പോ സ്ത്രീകളില്‍ ആണ് കൂടുതലായിട്ട് കാണുന്നത്. അവരുടെ ജോലിയുടെ ഭാഗമായിട്ട് അങ്ങനെയുണ്ടാവുമെന്ന് ഡോക്ടര്‍ പറഞ്ഞില്ലേ?
ഇരട്ടി സാധ്യതയുണ്ട്. രണ്ട് സ്ത്രീകള്‍ക്ക് സര്‍ജറി ചെയ്യുമ്പോള്‍ ഒരു male person ആണ് നമ്മള്‍ സര്‍ജറി ചെയ്യുന്നത്.
- സ്ത്രീകള്‍ക്ക് പ്രസവാനന്തരം ഉണ്ടാകുന്നു എന്ന് സാര്‍ പറഞ്ഞില്ലേ. അത് കൂടുതലായിട്ട് കാണുന്നുണ്ടോ? പ്രസവാനന്തരം വെരിക്കോസ് വെയിന്‍ വരുന്നത്.?
പ്രസവാനന്തരം എല്ലാ സ്ത്രീകള്‍ക്കും തുടയിലോ, എവിടെയെങ്കിലും ചെറിയ spider veins എന്ന് പറയും. അത് ഏറ്റവും first stage ആണ്. നീല വരകള്‍ പോലെയാണ് കാണുന്നത്. ചിലര്‍ക്ക് തുടയുടെ ഉള്‍ഭാഗത്തോ മുട്ടിന്‍റെ പുറകിലോ ചെറിയ ഞരമ്പ് പിടച്ച് പാടുകള്‍പോലെ കാണുന്നു. അതിനെ spider veins എന്ന് പറയും. അത് വെരിക്കോസ് വെയിനിന്‍റെ സ്റ്റേജ് 1 ആണ്. അതിന് പ്രത്യേകിച്ച് ഒരു ചികിത്സയും വേണ്ട. ഇത് almost എല്ലാ സ്ത്രീകള്‍ക്കും നമ്മള്‍ കാണുന്നതാണ്, after delivery. അതൊന്നും ലൈഫ് ടൈമില്‍ അവര്‍ക്ക് ഒരു ബാധയോ ഉണ്ടാക്കത്തില്ല. അതിനെ അങ്ങനെ തന്നെ വിടുന്നതാണ് നല്ലത്.
ചിലരുടെ കാലിന്‍റെ പാദത്തില്‍ കാണാവുന്നതാണല്ലോ?
പാദത്തില്‍ ചെറിയ ഒന്ന് രണ്ട് വരകള്‍ അത് അവരെ ഒരിക്കലും അലട്ടുന്നതല്ല. അത് വലിയ ഗൗരവമായിട്ട് എടുക്കേണ്ടതില്ല. ഇനി ഇതിന്‍റെ ഗുരുതരമായ അവസ്ഥ എന്നു പറയുന്നത് വേദനയാണ്. അസഹനീയമായ വേദന.
നമ്മള്‍ അതിന്‍റെ സ്റ്റേജ് എന്നുപറയുന്നത് സ്റ്റേജ് – 0. സ്കാനിങ്ങില്‍ നമ്മള്‍ വെരിക്കോസ് വെയിന്‍ കാണുന്നുണ്ട്. പക്ഷെ പുറമെ ഒന്നും ഇല്ല. സ്റ്റേജ് 1 ഞാന്‍ ഈ പറഞ്ഞപോലെ ചെറിയ മൂന്ന് നാല് ഈ മുടിനാര് പോലെ വരകള്‍ അത് സ്റ്റേജ് 1 ആണ്. സ്റ്റേജ് 2 ആണ് സാധാരണ നമ്മള്‍ പറഞ്ഞ ഈ പിടച്ച് കിടക്കുന്ന ഞരമ്പുകള്‍. സ്റ്റേജ് 3 ആകുമ്പോള്‍ അതിന്‍റെ കൂടെ നീര് വരും. കാലിലോട്ട്. നമ്മള്‍ കണംകാലിന്‍റെ അവിടെ ഞെക്കിയാല്‍ കുഴിയും, നീര് വന്നിട്ടുണ്ടെങ്കില്‍ സ്റ്റേജ് 4 ആകുമ്പോഴേക്കും സ്കിന്‍ന് ചെറിയ ചേഞ്ചസ് വന്ന് തുടങ്ങും. ചെറിയ കറുത്ത കുത്തുകള്‍ വന്ന് തൊലിയില്‍ ഒരു eczema പോലെ കാണാം. പൊറ്റപൊറ്റ പോലെ വരും. നിറവ്യത്യാസം വരും. സ്റ്റേജ് 5 ആകുമ്പോഴേക്കും എപ്പോഴെങ്കിലും ഒക്കെ പൊട്ടി പൊറുത്ത് ഇരിക്കുന്ന മുറിവുകളെയാണ് നമ്മള്‍ സ്റ്റേജ് 5 എന്ന് പറയുന്നത്. സ്റ്റേജ് 6 ആക്ടീവ് ആയിട്ട് അള്‍സര്‍. ഒരു വ്രണം അത് പഴുത്ത് ഇരിക്കുന്നു. അതിലൂടെ വെള്ളം വരുന്നു. അതിന് നമ്മള്‍ സ്റ്റേജ് 6 എന്ന് പറയും. ഇങ്ങനെയാണ് നമ്മള്‍ അതിന്‍റെ ഗുരുതരാവസ്ഥ പറയുന്നത്.
സ്റ്റേജ് 3 കഴിഞ്ഞിട്ട് വരുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാവാറുണ്ടോ? തൊലിപുറമേ പൊറ്റ വരുമ്പോള്‍?
തൊലിപുറത്ത് ചൊറിച്ചില്‍ ഉണ്ടാവും. ചൊറിയുമ്പോഴാണ് അത് പൊട്ടുന്നത്. അപ്പോഴാണ് അസഹനീയമായ വേദന ഉണ്ടാവുന്നത്. ആരംഭദിശയില്‍ ഒരു കട്ട് കഴപ്പ് ആയിരിക്കും. കുറേനേരം നില്‍ക്കുമ്പോള്‍ കാല്‍ കട്ട് കഴപ്പ് ഫീല്‍ ഉണ്ടാകും. ചിലര്‍ ജോലിസമയത്ത് ഒക്കെ കാല്‍ ആട്ടി കൊണ്ടിരിക്കും. അത് വളരെ law grade pain വരുമ്പോള്‍ ആണ്. അപ്പോള്‍ ഈ വെയിനിന്‍റെ ബ്ലഡ് മുകളിലോട്ട് കയറ്റിവിടാന്‍ ആണ് കാല്‍ ആട്ടിക്കൊണ്ടിരിക്കുന്നത്. നമ്മള്‍ പക്ഷെ അത് ശീലമായിട്ട് എടുക്കും. മുറിവ് ഉണ്ടായി പഴുക്കുമ്പോള്‍ ഉള്ള വേദന ആ ഞരമ്പുകളുടെ വേദനയായിരിക്കും. അത് അസഹനീയമായിട്ടുള്ള ഒരു വേദനയാണ്.
ഇത്രയും നേരം നമ്മള്‍ പറഞ്ഞത് രോഗാവസ്ഥയെ കുറിച്ചാണ്. പലപ്പോഴും അസഹയനീയമായ വേദന വരുമ്പോഴായിരിക്കും ഒരു ഡോക്ടറിനെ തേടി പലരും പോകുന്നത്.
പലരും പലരീതിയില്‍ വരാറുണ്ട്. ചിലര്‍ ചെറിയ ഞരമ്പ് കണ്ട് പേടിച്ചിട്ട് വരുന്ന ആള്‍ക്കാര്‍ ഉണ്ട്. കാരണം വീട്ടില്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടിട്ട് ഒട്ടും ചികിത്സിക്കേണ്ടതല്ല എന്ന് തോന്നുന്ന സ്റ്റേജില്‍ തന്നെ വന്ന് കാണിക്കുന്ന ആള്‍ക്കാരും ഉണ്ട്.
വെരിക്കോസ് വെയിന്‍ ചികിത്സ
എങ്ങനെയാണ് ഇതിന്‍റെ ചികിത്സ? ഇത് എങ്ങനെ കണ്ടുപിടിക്കാം, ഇത് വെരിക്കോസ് വെയിന്‍ ആണെന്നുള്ളത്.
എവിടെയെങ്കിലും വാല്‍വുകള്‍ക്ക് തകരാര്‍ ഉള്ളത് എന്നത് ഒരു doppler ultra sound സ്കാനിങ്ങിലൂടെ അറിയാന്‍ സാധിക്കുന്നു. തുടയുടെ സൈഡില്‍ ഒരു കണക്ഷന്‍ ഉണ്ട്, മെയിന്‍ വെയിനും ആയിട്ട്. മുട്ടിന്‍റെ പുറകില്‍ ഒരു കണക്ഷന്‍ ഉണ്ട്. അത് കൂടാതെ തുടയുടെ നടുഭാഗത്തും കാലിലും പല ഭാഗത്തും ചെറിയ ചെറിയ കണക്ഷനുകള്‍ ഉണ്ട്. (വാല്‍വുകള്‍) ഇതിനെ sapheno femoral junction, sapheno popliteal junction, perforator ഇങ്ങനെ പേരുകളില്‍ നമ്മള്‍ പറയുന്നുണ്ട്. ഓരോ സ്ഥലങ്ങളില്‍ ഉള്ളതിനേ ഓരോ പേരുകള്‍ ഇട്ടിട്ടുണ്ട്. അപ്പോള്‍ അതിന്‍റെ കേടുകള്‍, ഏതിനാണ് കേട് വന്നിരിക്കുന്നത്, എത്ര വലുതായിട്ടാണ് കേട് വന്നിരിക്കുന്നത് അതൊക്കെ അറിഞ്ഞാലേ നമുക്ക് അതിന്‍റെ ചികിത്സ നിശ്ചയിക്കാന്‍ സാധിക്കുള്ളു. വയറിന്‍റെ സ്കാനും രണ്ടു കാലിന്‍റെ സ്കാനും ഒരുമിച്ച് ചെയ്യാറുണ്ട്. even one leg വെരിക്കോസ് വെയിന്‍സ് ആണെങ്കിലും ഇത് മൂന്നും ചെയ്യും. കാരണം പെല്‍വിസ് (pelvis)ല്‍ മുഴയുണ്ടെങ്കില്‍ അറിയണം. അതുപോലെ ഒരു കാലില്‍ മാത്രമെ പുറത്ത് കാണുന്നെങ്കിലും മറ്റേ കാലില്‍ ചിലപ്പോ ഇതിന്‍റെ ആരംഭം ഉണ്ടാവും.
- ഇടുപ്പ് സന്ധിയിലെ മുഴ കാരണവും secondary varicose veins വരാം.
സ്കാനിംഗ് ചെയ്ത് കഴിയുമ്പോഴേക്കും നമുക്ക് പറയാന്‍ സാധിക്കും എത്രത്തോളം വെരിക്കോസ് വെയിന്‍ ഉണ്ട്, അതിനെ ഏത് രീതിയിലാണ് നമ്മള്‍ ചികിത്സകള്‍ എടുക്കേണ്ടത് എന്ന്.
- കണ്ടുപിടിച്ച് കഴിഞ്ഞാല്‍ ചികിത്സ എങ്ങനെയാണ്?
പണ്ടൊക്കെ ശസ്ത്രക്രിയ എവിടെയാണോ തടസ്സം, ആ തടസ്സം നീക്കാന്‍ ശസ്ത്രക്രിയ ചെയ്യുക എന്നുള്ളൊരു മാര്‍ഗം, അതായത് നമ്മള്‍ കീറി ആ തടസ്സം മാറ്റുക എന്നുള്ളതായിരുന്നു. പക്ഷേ പിന്നീട് വീണ്ടും ഇത് ആവര്‍ത്തിക്കുന്നതായിട്ടും പലപ്പോഴും കണ്ടിട്ടുണ്ട്. അതുതന്നെയാണോ ഇപ്പോഴുള്ള ശസ്ത്രക്രിയ, ഇപ്പോ ഒരുപാട് ലേസര്‍ പോലെയുള്ള നൂതനമായ സംവിധാനങ്ങള്‍ ചെയ്യുന്നുണ്ട്.
ഏത് ഒരു അസുഖത്തിനെ ആണെങ്കിലും പത്ത് ചികിത്സാരീതികള്‍ പറയുവാണെങ്കില്‍ ഇതില്‍ ഒന്നും പെര്‍ഫെക്റ്റ് അല്ല എന്നൊരു സത്യം നമുക്ക് പറയുവാന്‍ സാധിക്കും. ചിലതിന് ചില ബെനിഫിറ്റ് ഉണ്ടാവും ചില ദുഷ്യഫലങ്ങളും ഉണ്ടാവും. അതുകൊണ്ടാണ് ഈ പല രീതികള്‍ ഉള്ളത്.
- അതായത് ഗുണവും ദോഷവും ഉണ്ടാവും.
ശസ്ത്രക്രിയ – കാലിന്‍റെ മടക്കില്‍ ഒരു ചെറിയ മുറിവുണ്ടാക്കി പെടച്ച് കിടക്കുന്ന ഞരമ്പും ബ്രാഞ്ചും എല്ലാം നോക്കിയിട്ട് ഓരോ ബ്രാഞ്ചുകളും, ആ ഞരമ്പും അവിടെ കെട്ടും അതാണ് അതിന്‍റെ ചികിത്സാരീതി. അതുകഴിഞ്ഞാല്‍ താഴെ കാലിന്‍റെ പത്തിവരെ ആ ഞരമ്പ് പോകുന്നുണ്ട്. അതിനെ ഒരു stripper എന്ന് പറയുന്ന ഒരു സാധനം ഉണ്ട്. ഒരു കമ്പി പോലെ ഉള്ളത് ആണ്. അതിനെ ഞരമ്പിലൂടെ കടത്തി കാലിന്‍റെ താഴത്തെ ഭാഗത്ത് ഞരമ്പ് കെട്ടിയിട്ട് ഫുള്‍ ഞരമ്പിനെ വലിച്ച് എടുത്ത് കളയുക, അതിനെ stripping എന്ന് പറയും. പിന്നെ നേരത്തെ പറഞ്ഞതുപോലെ മുട്ടിന്‍റെ താഴത്ത് പിറകിലും perforator വരുന്ന പല സ്ഥലത്തു കേട് വന്ന ഞരമ്പുകള്‍ ഉണ്ടാകും. അവിടെയൊക്കെ ചെറിയ ചെറിയ മുറിവുണ്ടാക്കിയിട്ട് ആ കേട് വന്ന ഞരമ്പിനെ നമ്മള്‍ കെട്ടി അതിനെ മുറിച്ച് വിടുക. ഇതാണ് പരമ്പരാഗതമായിട്ടുള്ള ശസ്ത്രക്രിയരീതി. എന്നുപറഞ്ഞാല്‍ തുടയില്‍ ഒരു മെയിന്‍ ഞരമ്പിനെ കെട്ടുക. താഴെയുള്ള മൊത്തം ഞരമ്പിനെ നമ്മള്‍ strip ചെയ്യുക. പല കേടുള്ള സ്ഥലങ്ങളിലും ചെറിയ ചെറിയ മുറിവുകള്‍ ഉണ്ടാക്കിയിട്ട് അവിടെയെല്ലാം കെട്ടിവിടുക.
ഇനി ലേസറലേക്ക് പോകുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ ഈ stripping ല്‍ നമ്മള്‍ ഈ മൊത്തം ഞരമ്പ് എടുത്ത് കളയുവാണ്. അതിനെ പകരം ഈ ഞരമ്പിലൂടെ ഒരു ചെറിയ മുടിനാര് പോലെയുള്ള ഒരു catheter ഉണ്ട്, അത് പാസ് ചെയ്തിട്ട് ആ മൊത്തം ഞരമ്പിനെ നമ്മള്‍ കരിച്ച് വിടുന്നു. (ലേസര്‍ വെച്ച്) അപ്പോള്‍ മുകളില്‍ കെട്ടിയിട്ടുണ്ട്. ആ മൊത്തം ഞരമ്പിനെ നമ്മള്‍ കരിച്ചും വിട്ടിട്ടുണ്ട്. അപ്പോള്‍ ആ അസുഖം പൂര്‍ണ്ണമായിട്ടും ഭേദമാകുകയാണ് ചെയ്യുന്നത്. തുടയുടെ അവിടെ മാത്രം ഒരു 6 cm നീളമുള്ള മുറിവ് ആയിരിക്കും. ലേസര്‍ വെച്ച് ചെയ്യുമ്പോള്‍ തുടയുടെ അവിടുത്തെ മുറിവ് തന്നെ ഒരു 2 cm മുറിവ് വരത്തുള്ളൂ. (1/3 ആയി കുറഞ്ഞു). ഓപ്പണ്‍ സര്‍ജറിയില്‍ ഒരു 10 മുറിവുകള്‍ കാലില്‍ ഉണ്ടാക്കുന്ന സ്ഥാലത്ത് രണ്ട് എണ്ണം ഒക്കെ ലേസര്‍ സര്‍ജറിയില്‍ ഉണ്ടാക്കുന്നുള്ളു. അപ്പോ അത്രയ്ക്കും തന്നെ മുറിവുകള്‍ നമുക്ക് കുറയുന്നുണ്ട്. ഫുള്‍ ആയിട്ട് ആ അസുഖം take care ചെയ്യപ്പെടുന്നുമുണ്ട്. ലേസര്‍ മാത്രം മതി എന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല.
- രോഗിയുടെ അവസ്ഥയും കൂടെ നോക്കിയിട്ടാണോ നമ്മള്‍ ചികിത്സ തീരുമാനിക്കുന്നത്?
കേട് എവിടെയൊക്കെ വന്നിട്ടുണ്ട്, അത് എത്രത്തോളം കേടുപറ്റിയിട്ടുണ്ട് അത് നോക്കിയിട്ടാണ് ചികിത്സ ചെയ്യുക. പിന്നെ ഈ ലേസറ് ആണെങ്കിലും സര്‍ജറി ആണെങ്കിലും ചെറിയ spider veinsലോട്ട് കേറാനുള്ള സാധ്യതയില്ല. കാലിന്‍റെ പത്തിയിലൊട്ടൊന്നും അത് കേറത്തില്ല.
- പ്രധാനപ്പെട്ട ഞരമ്പിലോട്ട് മാത്രമേ കേറത്തുള്ളോ?
ചെറിയ ഞരമ്പുകളില്‍ അതിന് ഏറ്റവും നല്ലത് sclero ആണ്. sclerotherapy എന്ന് പറയുമ്പോള്‍ ഒരു ചെറിയ പത പോലത്തെ form. അത് ഒരു ഞരമ്പിന്‍റെ അകത്ത് നമ്മള്‍ ഇന്‍ജക്റ്റ് ചെയ്ത് വിടുന്നു. അപ്പോള്‍ ആ ഞരമ്പിന്‍റെ അകത്ത് എല്ലാ ഭാഗത്തും എത്തും. എന്നിട്ട് അതെല്ലാം അടഞ്ഞ് പോകുകയും ചെയ്യും. ചെറിയ ഞരമ്പുകള്‍ക്ക് sclero ആണ് നല്ലത്. വലിയ ഞരമ്പിനെ sclero ചെയ്തുകൂടാ. കാരണം sclero main blood stream ല്‍ കേറിയാല്‍ ആപത്ത് വരും. ഹൃദയത്തിലോട്ട് ഒക്കെ പോയി ബ്ലോക്ക് ആവും. അതുകൊണ്ട് ആളുടെ അസുഖങ്ങള്‍ നമ്മള്‍ നോക്കുക, അത് എവിടെയൊക്കെ കേട് വന്നു, ഓരോ കേടിനും ഏത് രീതിയാണോ നല്ലത് ആ രീതിയെ അവലംബിച്ചിട്ട് ചെറിയൊരു സര്‍ജറിയുടെ ഭാഗം കുറച്ച് ലേസറിന്‍റെ സഹായം, ഏറ്റവും അവസാനം കുറച്ച് sclero ഉം ചെയ്തുകഴിഞ്ഞാലേ നല്ല രീതിയില്‍ ഉള്ള resolution നമുക്ക് കിട്ടുള്ളു. ഒരു combination approach എടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്. അല്ലാതെ ഈ ലേസര്‍ എന്ന് പറഞ്ഞാല്‍ ലേസര്‍ മാത്രം, sclero എന്ന് പറഞ്ഞാല്‍ sclero മാത്രം സര്‍ജറി എന്ന് പറഞ്ഞാല്‍ സര്‍ജറി മാത്രം എന്ന് അവലംബിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.
- സംയോജിത ചികിത്സയാണ് വേണ്ടത്. അതായിരിക്കും നല്ലത്. നമുക്ക് ഒരു സംശയം വരും കാലിലേക്ക് ഇടുപ്പ് സന്ധിയില്‍ നിന്ന് താഴേക്ക് ഉള്ള ആ ഞരമ്പ് പൂര്‍ണ്ണമായിട്ടും കരിച്ച് കളയുകയോ ചെയ്താല്‍ പിന്നീട് അതിന്‍റെ ആവശ്യം ഇല്ലേ എന്നുള്ള ഒരു സംശയം ഉണ്ട്. അതുകൂടെ പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം.
ആള്‍ക്കാര്‍ എപ്പോഴും ചോദിക്കുന്ന വേറൊരു ചോദ്യവുമുണ്ട്. വെരിക്കോസ് വെയില്‍ ചെയ്തുകഴിഞ്ഞാല്‍ നടക്കാന്‍ വല്ലായ്ക വരുമോ എന്ന്. അതിനെ ഞാന്‍ പറയുന്ന ഒരു ഉത്തരമേ ഉള്ളു. ഞരമ്പ് എന്ന് പറയുന്നത് മലയാളത്തില്‍ ആര്‍റ്ററീസ് (arteries) ഉണ്ട്, വെയിന്‍സ് ഉണ്ട്, നെര്‍വസ് ഉണ്ട്. വെരിക്കോസ് വെയിന്‍, വെയിന്‍റെ സര്‍ജറി ആണ്. നെര്‍വിന്‍റെ സര്‍ജറി അല്ല. ഈ നടക്കാന്‍ ബലം കൊടുക്കുന്നതും എല്ലാം നെര്‍വസ് ആണ്. വെരിക്കോസ് വെയിന്‍ നെര്‍വിന്‍റെ സര്‍ജറി അല്ല, വെയിനിന്‍റെ സര്‍ജറി ആണ്. അപ്പോള്‍ വെയിന്‍സ് മാത്രമേ പോകുന്നുള്ളു. ഈ വെയിന്‍സ് 10, 30 എണ്ണം ഉണ്ട്. അതിലെ കേട് ആയിട്ടുള്ള ഞരമ്പുകളെ പോകുന്നുള്ളു. ബാക്കിയുള്ള നോര്‍മല്‍ ഞരമ്പുകള്‍ ഉണ്ട്. അതിലൂടെ രക്തം ഓടുകയും ചെയ്യും. അതുകൊണ്ട് തന്നെ വെരിക്കോസ് വെയിന്‍ സര്‍ജറി ചെയ്ത് ആ കേട് ആയിട്ടുള്ള എല്ലാം നമ്മള്‍ ഭേദമാക്കിയാലും ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ തുടരണം നമ്മള്‍ (വ്യായാമം ഒക്കെ ചെയ്യണം) കാരണം ആ നോര്‍മല്‍ ഞരമ്പിനെ പിന്നെ കേട് വരാതിരിക്കാന്‍.
വെരിക്കോസ് വെയിനിനെ കുറിച്ച് ഉള്ള വളരെ നല്ല പ്രയോജനപ്രദമായ വിവരങ്ങള്‍ ആണ് ഡോക്ടര്‍ നല്‍കിയത്. തീര്‍ച്ചയായിട്ടും ഇതിന്‍റെ ബുദ്ധിമുട്ട് കൊണ്ട് ചികിത്സ എടുക്കാന്‍ മടിക്കുന്നവര്‍ ധാരാളം ഉണ്ട്. ശസ്ത്രക്രിയയെ ഭയക്കുന്നവര്‍ ഉണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഡോക്ടര്‍ അവസാനം പറഞ്ഞ തെറ്റിദ്ധാരണകള്‍പോലും ആള്‍ക്കാരെ ചികിത്സയില്‍നിന്ന് അകറ്റുന്നുണ്ട്. അപ്പോള്‍ അതിനുവേണ്ടി മടിച്ച് നില്‍ക്കണ്ട കാര്യമില്ല. ഇതിനെ വളരെ ഫലപ്രദമായ ചികിത്സ ചെയ്തുകഴിഞ്ഞാല്‍ ഇതിന്‍റെ വേദനയെല്ലാം നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. പ്രശ്നം ഒന്ന് നേരത്തെ കണ്ടുപിടിച്ച് കഴിഞ്ഞാല്‍ വലിയ ഗുരുതരം ആകാതെ തന്നെ നോക്കാനും സാധിക്കും. ഇത്രയും നല്ല വിവരങ്ങള്‍ വെരിക്കോസ് വെയിനിനെ കുറിച്ച് സംസാരിച്ച ഡോക്ടര്‍ക്ക് വളരെ നന്ദി.
(വെരിക്കോസ് വെയിന്‍ പ്രശ്നങ്ങള്‍ ഇതിനെക്കുറിച്ച് എറണാകുളം Lakeshore ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ് laparoscopic surgeon Dr. Madhukar Paiയുമായ് ഇതുവരെ സംസാരിച്ചത് ടി.പി. രാജേഷ്)
- Conditions
- Tags: Varicose Veins