ഹെര്‍ണിയ ചികിത്സയ്ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ ഹെര്‍ണിയ അഥവാ കുടലിറക്കം സാധാരണയായി കണ്ടുവരുന്ന ഒരു അസുഖം ആണ്. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. പുരുഷന്മാര്‍ക്ക് കാലിന്‍റെ മടക്കിലും സ്ത്രീകളില്‍ വയറിന്‍റെ മുന്‍വശത്ത് പൊക്കിളിനടുത്തുമാണ് കൂടുതലായും ഹെര്‍ണിയ കണ്ടുവരുന്നത്. രോഗിക്ക് തന്നെ മിക്കപ്പോഴും മനസ്സിലാകുന്ന തരത്തില്‍ ഒരു വീര്‍പ്പ് അനുഭവപ്പെടുക, വലിച്ചില്‍ അല്ലെങ്കില്‍ വേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. പുകവലി, തുടര്‍ച്ചയായ ചുമ, മലമോ മൂത്രമോ പോകുന്നതിന് അമിതമായി മുക്കുന്നത്, അമിതവണ്ണം, വയര്‍ഭിത്തിയിലെ […]
READ MORE- Conditions
- Tags: Hernia Surgery