ബ്രെസ്റ് കാൻസർ പരിശോധന

Niramai ബ്രെസ്റ് കാൻസർ പരിശോധന – (Thermalytix Technology). പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പരിശോധന ലഭ്യം. നിങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടും ഒട്ടും വേദനയില്ലാതെയും പരിശോധന നടത്താം. റേഡിയേഷന്‍ ഇല്ല. ഏറ്റവും കൃത്യതയോടെ പരിശോധന ഫലം.
പ്രാഥമിക ഘട്ടത്തില്‍ തന്നെ കാന്‍സറിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന വളരെ എളുപ്പവം കൃത്യതയുമുള്ള ഒരു പരിശോധന രീതിയാണ് ‘NIRAMAI കാന്‍സര്‍ പരിശോധന പദ്ധതി’.
സ്തനാര്‍ബുദമാണ് ഇന്ന് സ്ത്രീകളിലെ കാന്‍സര്‍ മരണങ്ങളുടെ പ്രധാന കാരണം. 17 സ്ത്രീകളില്‍ ഒരാള്‍ക്കെങ്കിലും സ്തന സംബന്ധമായ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. അവയില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് സ്തനാര്‍ബുദം. പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ വളരെ എളുപ്പത്തില്‍ തന്നെ സ്തനാര്‍ബുദത്തെ അതിജീവിക്കാന്‍ കഴിയും.
തെര്‍മല്‍ സ്കാന്‍ ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
പരിശോധനയ്ക്ക് മുമ്പ് 3 മണിക്കൂറിനുള്ളില്‍ യോഗയോ മസാജോ കഠിനമായ വ്യായാമമോ പാടില്ല.
പരിശോധനയുടെ അന്ന് സ്തനത്തിലോ കക്ഷത്തിലോ ലോഷനുകളോ ക്രീമുകളോ ഡിയോഡ്രിന്‍റുകളോ പൗഡറോ മറ്റേതെങ്കിലും തരത്തിലുള്ള മേക്കപ്പ് ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല.
പരിശോധനയ്ക്ക് മുമ്പ് 24 മണിക്കൂറിനുള്ളില്‍ ശാരീരിക ഉത്തേജനം, മാമോഗ്രാഫി, അള്‍ട്രാസൗണ്ട് എന്നിവയൊന്നും പാടില്ല. അതുപോലെ സ്തനം, നെഞ്ച്, കഴുത്ത്, പുറം എന്നിവിടങ്ങളിലായി ഒരു തരത്തിലുള്ള ട്രീറ്റ്മെന്‍റുകളും എടുക്കാന്‍ പാടുള്ളതല്ല.
പരിശോധനയ്ക്ക് മുമ്പ് ഒരു മണിക്കൂറിനുള്ളില്‍ കുളിക്കാന്‍ പാടില്ല.
പരിശോധനയ്ക്ക് മുന്പ് ഒരു മണിക്കൂറിനുള്ളില്‍ കോഫിയോ മറ്റ് ചൂടുള്ള ഭക്ഷണ പാനീയങ്ങളോ കഴിക്കാന്‍ പാടില്ല.
രോഗി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് കഴിക്കാവുന്നതാണ്. എന്നാല്‍ ആ മരുന്നുകളുടെ കൃത്യമായ പേര് വിവരങ്ങള്‍ പരിശോധന സമയത്ത് ഞങ്ങളുടെ ടെക്നീഷ്യനെ അറിയിക്കേണ്ടതാണ്.

More Related to Niramai Breast Cancer Screening

Niramai – Breast Cancer Screening Solution
NIRAMAI (now at Keyhole Clinic) has developed a novel software-based medical device to detect breast cancer at a much earlier stage than traditional methods or self-examination. It uses an Artificial Intelligence Based Technology (Thermalytix Technology). It is NON-INVASIVE, HAS NO RADIATION, PRIVACY SENSITIVE, AND HAS HIGH ACCURACY.
Read More
Artificial Intelligence based Breast Screening
Artificial Intelligence based Thermalytix solution for early detection of breast cancer was launched in Kerala on Friday, 16th September 2022. The Founder & CEO of NIRAMAI Health Analytix Dr Geetha Manjunath inaugurated the 1st center in Kerala at Keyhole Clinic.
Read More- Health Checkup
- Tags: Cancer